പത്തനംതിട്ട: ലോക് ഡൗണിനെത്തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പെട്രോൾ, വൈദ്യുതി ചാർജുകൾ വർദ്ധിപ്പിച്ച് ചൂഷണം ചെയ്യുകയാണെന്ന് കെ.ടി.യു.സി (എം) ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോൺപോൾ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ബിജിമോൾ മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ ട്രഷറർ തമ്പു പനോഡിൽ,കെ.എസ്.സി.ജില്ലാ പ്രസിഡന്റ് റിന്റോ തോപ്പിൽ, ജോജി ചേന്തിയത്ത്,ബിജു എബ്രഹാം,ജി.വിഷ്ണു,എ.ഹരിക്കുട്ടൻ,തുടങ്ങിയവർ പ്രസംഗിച്ചു.