ചെങ്ങന്നൂർ : ആലപ്പുഴയിലെ കരിമണൽ ഘനനത്തെ ശക്തമായി എതിർക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിടി.ജെ.ആഞ്ചലോസ് പറഞ്ഞു. സമുദ്രനിരപ്പിൽ നിന്നും താഴെ സമിതി ചെയ്യുന്ന കുട്ടനാടിന്റെ പാരിസ്ഥിതിപരമായ പ്രശ്നനങ്ങൾക്ക് കാരണമാകുമെന്ന ശരിയായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്.കടലു വെച്ചു പോയ പ്രദേശങ്ങളിൽ നിയന്ത്രണമില്ലാതെ ഖനനം നടത്തിയാൽ വലിയ പാരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും.തോട്ടപ്പള്ളിയിലെ പല മേഘലകളിലും ഇപ്പോൾ സീ വാഷിംഗ് നടക്കുന്നുണ്ട്.മണലും കരിമണലും വേർതിരിച്ചെടുക്കുന്ന സ്‌പൈറൽ മെഷീൻ യൂണിറ്റ് കൊണ്ടുവരികയുണ്ടായി.ചവറയിൽ ഈ യൂണിറ്റ് ആരംഭിച്ചതിന്റെ ദുരന്തമാണ് ആർ.സി.സി യുടെ യൂണിറ്റ് ചവറയിൽ ആരംഭിക്കേണ്ടി വന്നത്.തോട്ടപ്പള്ളി പൊഴിമുറിച്ച് കുട്ടനാട്ടിൽ നിന്നും വെള്ളം ഒഴുക്കാൻ വേണ്ടി എന്നതിന്റെ പേരിലാണ് കഴിഞ്ഞ 25 ദിവസമായി തോട്ടപ്പള്ളിയിൽ ഖനനം നടത്തി വരുന്നത്. നാനൂറോളം വണ്ടികളിൽ രാവും പകലും മണൽ ഖനനം ചെയ്ത് കൊണ്ടു പോയ്‌ക്കൊണ്ടിരിക്കുന്നു. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് വൻമലകൾ സൃഷ്ടിച്ച് പൊഴിമുഖത്തിന് തടസം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്.ഹൈക്കോടതി ഖനനത്തിന് നൽകിയ സ്റ്റേ ഓർഡർ സി.പി.ഐയുടെ തീരുമാനത്തെ ശരിവയ്ക്കുന്ന തരത്തിലാണെന്നും ആഞ്ചലോസ് പറഞ്ഞു.