തിരുവല്ല: അജ്ഞാതനായ മദ്ധ്യവയസ്കന്റെ മൃതദേഹം താലൂക്ക് ആശുപത്രി ജംഗ്‌ഷന് സമീപമുള്ള സർവ ശിക്ഷാ കേരളം ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്ന ഷെഡിൽ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടത്. ഒരുദിവസം പഴക്കമുണ്ട്.കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. അമ്പത് വയസ് തോന്നിക്കും. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.കൊവിഡ് പരിശോധനയ്ക്ക്ശേഷം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.