പത്തനംതിട്ട: വില്ലേജ് ഒാഫീസ് ജീവനക്കാരുടെ ശമ്പള സ്കെയിൽ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി. കളക്ടറേറ്റിൽ നടന്ന യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കോശി മാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ പി.എസ്.വിനോദ് കുമാർ,അജിൻ ഐപ്പ് ജോർജ്,അൻവർ ഹുസൈൻ,വേണുഗോപാലപിള്ള, തട്ടയിൽ ഹരികുമാർ,മനോജ് കുമാർ,ഡി.ഗീത, പിക്കു വി.സൈമൺ,ജോർജ് കുട്ടി,ദിലീപ്ഖാൻ,സുനി ഗോപാൽ എന്നിവർ സംസാരിച്ചു.