അടൂർ: ലഡാക്കിൽ ഇന്ത്യ അതിർത്തിയിൽ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച 20 സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് സേവാദൾ ജില്ലാ കമ്മിറ്റി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്‌ഘാടനം ചെയ്തു.സേവാദൾ ജില്ലാ വൈസ് പ്രസിഡന്റ് മേലൂട് അഭിലാഷ് അദ്ധ്യക്ഷനായിരുന്നു.സേവാദൾ ജില്ലാ പ്രസിഡന്റ് ചിരണിക്കൽ ശ്രീകുമാർ ഐക്യ ദാർഢ്യ സന്ദേശം നൽകി. അനൂപ് കരുവാറ്റ,ശ്രീരാജ് ഈരിക്കൽ, ജോയ് ജോർജ്, മണികണ്ഠൻ,ഷിബു ചിറക്കാരോട്ട്,രാഹുൽ കൈതയ്ക്കൽ,സജു തെങ്ങമം,ബിജു അങ്ങാടിക്കൽ, പ്രിൻസ് മാവടി, എബി പന്തളം, ജോബോയ്‌ ജോസഫ് എന്നിവർ പങ്കെടുത്തു.