തിരുവല്ല: ഇന്ധന വിലവർദ്ധനവിനെതിരെ എ.ഐ.വെ.എഫ് തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനം ഉരുട്ടി മാർച്ചും പ്രതിഷേധയോഗവും നടത്തി. തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ ചേർന്ന പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.ജി. രതിഷ് കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ജോബി പിടിയേക്കൽ,ബൈജു സൈമൺ,അശോക് മാത്യു, അഡ്വ.ഡാൻ മാത്യു, ഐസക് ഷാജി, ചിസ്‌രാജ് എന്നിവർ പ്രസംഗിച്ചു.