തിരുവല്ല: നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും ചികിത്സ കിട്ടാതെ നിരവധി മലയാളികൾ വിദേശത്ത് മരിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ.പി.ജെ.കുര്യൻ ആവശ്യപ്പെട്ടു.