തിരുവല്ല: അമിത വൈദ്യുതി ബിൽ ഈടാക്കുന്നതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കടപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.തിരുവല്ല നഗരസഭാദ്ധ്യക്ഷൻ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സുജാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് ശോഭാ വിനു,ബ്ലോക്ക് വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്,റീനി കോശി,ജെസി മോഹൻ,വി.ജി.പ്രസാദ്, പീതാംബരദാസ്,ഉഷ ടി.കെ,സുഷമ,മേഴ്‌സ് ഏബ്രഹാം,ആനി തോമസ് എന്നിവർ പ്രസംഗിച്ചു.