തിരുവല്ല: തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു അന്തിമ വോട്ടർ പട്ടിക നഗരസഭാ ഓഫീസിലും നഗരസഭാ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തി.ഇതോടൊപ്പം അന്തിമ വോട്ടർ പട്ടികയുടെ പകർപ്പ് വീതം സമ്മതിദായകർക്ക് പരിശോധിക്കാനായി തിരുവല്ല താലൂക്ക് ആശുപത്രിയിലും തിരുവല്ല,കുറ്റപ്പുഴ,കാവുംഭാഗം എന്നീ വില്ലേജ് ഓഫീസുകളിലും നൽകിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.