തിരുവല്ല: അമിത വൈദ്യുതി ചാർജ്ജ് ഈടാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരളം കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എൻ.എം.രാജു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തമ്പു പനോടിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ജെ.എം.മണലൂർ,സെക്രട്ടറി ബിജോയ് തോമസ്,പി.ടി.ജോൺ,കിടങ്ങിൽ സുലോചനൻ,ജിനു മാത്യു എന്നിവർ പ്രസംഗിച്ചു.