പത്തനംതിട്ട: നിരൂപകനും എഴുത്തുകാരനും കാതോലിക്കേറ്റ് കോളേജ് മലയാളവിഭാഗം അസോഷ്യേറ്റ് പ്രഫസറുമായിരുന്ന ഡോ.ആർ.ഭദ്രനെ പത്തനംതിട്ട എഴുത്തുകൂട്ടം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.പ്രസിഡന്റ് ജി.പ്രീത് ചന്ദനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്തും മാദ്ധ്യമപ്രവർത്തകരുമായ രവിവർമ്മ തമ്പുരാൻ,വിനോദ് ഇളകൊള്ളൂർ,എഴുത്തുകാരൻ അനിൽ വള്ളിക്കോട്, റാന്നി സെന്റ് തോമസ് കോളേജ് മലയാളവിഭാഗം അദ്ധ്യാപകൻ ഫാ.ഡോ.മാത്യൂസ് വാഴക്കുന്നം,ഡോ.വർഗീസ് പേരയിൽ,സുജിത വി.എച്ച്.സാദത്ത്, കഥാകൃത്തും അദ്ധ്യാപകനുമായ ഉണ്ണികൃഷ്ണൻ പൂഴിക്കാട്,അദ്ധ്യാപിക ശൈലജകുമാരി,ബാലസാഹിത്യകാരൻ റജി മലയാലപ്പുഴ, എഴുത്തുകൂട്ടം ജില്ലാ സെക്രട്ടറി ഡോ.നിബുലാൽവെട്ടൂർ,ജോയിന്റ് സെക്രട്ടറി പങ്കജാക്ഷൻ അമൃത എന്നിവർ പ്രസംഗിച്ചു.ഡോ.ആർ.ഭദ്രന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ഓർമ്മപുസ്തകം തയാറാക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.ഡോ.ആർ.ഭദ്രന്റെ സുഹൃത്തുക്കളും ശിഷ്യഗണങ്ങളും ഓർമ്മക്കുറിപ്പുകൾ നൽകണം. 9847987278, 9446709652.