19-youth-front
കാടിന്റെ മക്കൾക്ക് പുസ്തകസഞ്ചിയുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

പത്തനംതിട്ട: വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക' എന്ന പി.എൻ പണിക്കരുടെ സന്ദേശം ഉൾക്കൊണ്ട് വായനാദിനത്തിന്റെ ഭാഗമായി കാടിന്റെ മക്കൾക്ക് പുസ്തകസഞ്ചിയുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ.മൂഴിയാർ ആദിവാസി കോളനികളിലെ മുപ്പതോളം കുട്ടികൾക്കാണ് പുസ്തകങ്ങളും, പുത്തൻ ഉടുപ്പുകളും സമ്മാനിച്ചത്.രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ തടത്തിൽ,എൻ.എസ്.യു.ഐ മുൻ മാദ്ധ്യമവിഭാഗം കോ-ഓഡിനേറ്റർ തൗഫീഖ് രാജൻ,യൂത്ത്‌കോൺഗ്രസ് ആറന്മുള അസംബ്ലി വൈസ് പ്രസിഡന്റ് ജിതിൻരാജ്,ഫൗണ്ടേഷൻ സീതത്തോട് മണ്ഡലം ചെയർമാൻ സുമേഷ് ആങ്ങമുഴി,യൂത്ത് കോൺഗ്രസ് സീതത്തോട് മണ്ഡലം പ്രസിഡന്റ് ജിബിൻ ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.