chittayam
ജനകീയഹോട്ടൽ

കൊടുമൺ :പഞ്ചായത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്കാണ്ജനകീയ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം നൽകുന്നത്. കൊടുമൺ സ്റ്റേഡിയത്തിനോട് ചേർന്ന് ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് നിർമ്മിച്ചു നൽകിയ കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.കേറ്ററിംഗ് പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളടങ്ങിയ ആറ് പേർ ചേർന്ന യൂണിറ്റാണ് ഹോട്ടലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം ‌നൽകുന്നത്.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ ,പറക്കോട്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ പ്രഭ,ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ബി രാജീവ് കുമാർ,ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സി പ്രകാശ്,പഞ്ചായത്ത് അംഗങ്ങളായ എൻ.കെ ഉദയകുമാർ,ജെ ശാരദ, കെ.പുഷപലത,സി ബാലചന്ദ്രൻ നായർ,ബി സഹദേവൻ ഉണ്ണിത്താൻ,ശ്യാംസത്യ,എ.ജി ശ്രീകുമാർ ,ചിരണിക്കൽ ശ്രീകുമാർ,ലീലാമണി വാസുദേവൻ,ലളിതാ രവീന്ദ്രൻ, ഐക്കര ഉണ്ണികൃഷ്ണൻ, സി.ഡി.എസ് ചെയർമാൻ സുമതീ ഗോപിനാഥ്, മെമ്പർ സെക്രട്ടറി കെ.അനിൽകുമാർ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ആർ മണികണ്ഠൻ എന്നിവ‌ർ പങ്കെടുത്തു.