ചെങ്ങന്നൂർ:കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷന്റെ കോട്ടയിലെ പ്രഭുറാം മിൽസിന്റെ ഭൂമിയിൽ 40 വർഷത്തിന് ശേഷം വീണ്ടും കൃഷി തുടങ്ങുന്നു. 1978 ൽ അടഞ്ഞുകിടന്ന കാലത്ത് തൊഴിലാളികളുടെ സഹകരണത്തോടെ ഇവിടെ പാട്ടത്തിന് കൃഷി നടത്തിയിരുന്നു. പ്രവർത്തനം തുടങ്ങിയ ശേഷം മിൽ പ്രവർത്തിക്കുന്ന സ്ഥലം ഒഴികെയുള്ള ഭൂമി തരിശുകിടക്കുകയാണ്.
13.7 ഏക്കർ ഭൂമിയാണ് മില്ലിനുള്ളത്. ഒൻപതര ഏക്കർ സ്ഥലത്ത് സർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പാക്കും. അഞ്ച് ഏക്കറിൽ വ്യവസായ വകുപ്പിന് കീഴിൽ റൈസ് പാർക്ക് തുടങ്ങാൻ കിറ്റ്‌കോയെ ചുമതലപ്പെടുത്തി. രണ്ടര ഏക്കറിൽ കെ.എസ്.ഇ.ബി 110 കെവി സബ്‌സ്റ്റേഷൻ ആരംഭിക്കും. ബാക്കിവരുന്ന രണ്ട് ഏക്കർ സ്ഥലത്താണ് സംസ്ഥാന സർക്കാരിന്റെ സുരക്ഷാകേരളം പദ്ധതിയിലൂടെ വെൻസക് കൃഷി ആരംഭിക്കുന്നത്. സജി ചെറിയാൻ എം.എൽ.എ യുടെ തരിശുരഹിത മണ്ഡലം പദ്ധതിയുടെ ഭാഗമായാണിത്. കോർപ്പറേഷൻ ചെയർമാൻ വത്സൻ, എം.ഡി കെ.റ്റി ജയരാജൻ, യൂണിറ്റ് ഇൻചാർജ് സാബു എ.കെ എന്നിവരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. 2000 വാഴയും ഇടവിളയായി ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യും.
കോശി സാമുവൽ, പ്രഭുറാം മിൽസ് യൂണിറ്റ് ഇൻചാർജ് സാബു എ.കെ, സി.ഐ.ടി.യു കൺവീനർ വിജയകുമാർ, എ.ഐ.ടി.യു.സി കൺവീനർ അനിൽകുമാർ, ഐ.എൻ.ടി.യു.സി കൺവീനർ ശ്രീജിത്ത്, വെൻസെക് അഡ്മിനിസ്‌ട്രേറ്റർ ജിബു റ്റി.ജോൺ, പി.ആർ.ഒ സെൻസിലാൽ, അജിത് നന്ദനം, നിധിൻ ബാലൻ,ജേക്കബ് തെക്കേടത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.
-----------------
കൃഷി തുടങ്ങുന്നത്
40 വർഷത്തിന് ശേഷം