ഇലവുംതിട്ട : മുട്ടത്തുകോണം എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ നാല് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 2000-2003 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ടി.വിയും ഡിഷ് ആന്റിനയും നൽകി. മുൻ ഹെഡ് മാസ്റ്റർ എൻ. സജീവ് കുമാർ, ഹെഡ് മാസ്റ്റർ എസ്. സന്തോഷ്, അദ്ധ്യാപകരായ ടി.പി ബിനു, സുധിരാജ്, പൂർവ വിദ്യാർത്ഥികളായ അജേഷ്, വിനിൽ, ബിജിലാൽ, ശരണ്യ, രശ്മി, വിദ്യ, സ്മൃതി എന്നിവർ പങ്കെടുത്തു.