ഇലന്തൂർ : മെഴുവേലി ശ്രീ പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികൾ ഇതുമൂലം ബുദ്ധിമുട്ടുന്നു. പരാതിപ്പെട്ടിട്ടും അധികൃതർ അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണിത്.