19-ku-janeesh-kumar
ചിറ്റൂർക്കടവ് പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പി.ഡബ്‌ളിയു.ഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ കെ.യു.ജനീഷ് കുമാർ എം.എൽ.എയൊടൊപ്പം ചിറ്റൂർ കടവിൽ സന്ദർശനം നടത്തുന്നു

അട്ടച്ചാക്കൽ: ചിറ്റൂർക്കടവ് പാലത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ പി.ഡബ്‌ളിയു.ഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ കെ.യു.ജനീഷ് കുമാർ എം.എൽ.എയൊടൊപ്പം ചിറ്റൂർ കടവിൽ സന്ദർശനം നടത്തി.
2016ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർ മുക്കിനെയും,കോന്നി അട്ടച്ചാക്കൽ കുമ്പഴ റോഡിനെയും ബന്ധിപ്പിക്കുന്ന ചിറ്റൂർ കടവ് പാലം റിവർ മാനേജ്‌മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ചത്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.പണികൾ ആരംഭിച്ചെങ്കിലും ഫണ്ട് ലഭിക്കാതായതോടെ കരാറുകാരൻപാതി വഴിയിൽ നിറുത്തി.തുടർന്ന് കരാറുകാരൻ കോടതിയെ സമീപിക്കുകയും ചെയ്തു.തുടർന്ന് ജെനീഷ് കുമാർ എം.എൽ.എ വികസന സെമിനാറിൽ ചിറ്റൂർ കടവ് പാലത്തിനായി ഒരു കോടി രൂപ വകയിരുത്തി.ഭരണാനുമതിക്കായി സമീപിച്ചപ്പോഴാണ് കേസ് നിലനിൽക്കുന്നതിനാൽ നിർമ്മാണത്തിന് അനുമതിയില്ലെന്ന് ബോദ്ധ്യമായത്.തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യൂ മന്ത്രി ഉന്നതതല യോഗം വിളിച്ച് പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് വിഭാഗത്തിനോട് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനും,പുനർനിർമാണത്തിനായി എസ്റ്റിമേറ്റ് എടുക്കാനും ചുമതലപ്പെടുത്തി.
റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു പുനർ നിർമ്മാണത്തിന് അനുമതി തേടാനും യോഗം തീരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. ബ്രിഡ്ജസ് വിഭാഗം സുപ്രണ്ടിംഗ് എൻജിനിയർ മഞ്ജുഷ,ഡോ.സിനി, ബിജി തോമസ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.