ചിറ്റാർ :ചിറ്റാറിലെ മലയോര പ്രദേശമായ മൺപിലാവ് ജി.എൽ.പി.എസ് സ്‌കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സേവാഭാരതിയുടെ നേതൃത്വത്തിൽ ടീവി വാങ്ങിനൽകി.മലയോര മേഖലയിലെ ബുദ്ധിമുട്ടുള്ള കുട്ടികളാണ് ഇവിടെ കൂടുതൽ പഠിക്കുന്നത്. സ്‌കൂളിലെ പ്രധാന അദ്ധ്യാപികയുടെയും പി.ടി. എ അംഗങ്ങളുടെയും ആവശ്യ പ്രകാരമാണ് ടീവി വാങ്ങിനൽകിയത്. സേവാഭാരതി ജില്ലാ പ്രതിനിധി ജി.സന്തോഷ്, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ബിജോഷ്, ജനറൽ സെക്രട്ടറി അരുൺ,ആർ.എസ്.എസ്. താലൂക്ക് പ്രതിനിധി സോണി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജനൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ പി.ടി.എ പ്രസിഡന്റിന് കൈമാറി.