പന്തളം: പന്തളം നഗരസഭാ പരിധിയിലുള്ള അച്ചൻകോവിലാറ്റിലെ മൂലയിൽ കടവിലും മുട്ടത്തു കടവിലേയും മൺപുറ്റുകൾ നീക്കെ ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നു. മേജർ ഇറിഗേഷനാണ് ടെൻഡർ ചെയ്തത്. ഇരു കടവുകളും കളക്ടർ പി.വി.നൂഹ് സന്ദർശിച്ച് പുരോഗതി വിലയിരുത്തി.ഐരാണിക്കുടിയിലെ പാലത്തിനടിയിൽ അടഞ്ഞുകിടക്കുന്ന ഉപയോഗപ്രദമല്ലാത്ത ഷട്ടർ പുനർനിർമ്മിക്കുന്നതിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തഹസീൽദാർ ബീന ഹനീഫ പന്തളം വില്ലേജ് ഒാഫീസർ, ജെ.സിജു.കൗൺസിലർമാരായ കെ.ആർ വിജയകുമാർ, സുനിതാ വേണു, മഞ്ജു വിശ്വനാഥ് എന്നിവരും ഉണ്ടായിരുന്നു.