പാണ്ടനാട്: കെ.പി.എം.എസ് 3579ാം പാണ്ടനാട് ശാഖയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 79 മത് സ്മൃതിദിനം ആചരിച്ചു. ശാഖ കൊടിമരത്തിന് സമീപം ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന, പ്രാർത്ഥന എന്നിവ നടത്തി. ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.കെ ഗോപാലൻ, കമ്മിറ്റിയംഗം പി.ഡി വിക്രമൻ എന്നിവർ പങ്കെടുത്തു.