പത്തനംതിട്ട: എസ്.സി.മോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാ അയ്യൻകാളി അനുസ്മരണ പരിപാടി ബി.ജെ.പി എസ്.സി.മോർച്ച സംസ്ഥാന സെക്രെട്ടറി കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. എസ്.സി.മോർച്ച ജില്ല പ്രസിഡന്റ് പി.ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ജനറൽസെക്രട്ടറി വിനോദ് കുരമ്പാല,വൈസ് പ്രസിഡന്റ്മാരായ ചെങ്ങറ ജനാർദ്ദനൻ,കൃഷ്ണൻകുട്ടി.എം.പി,മണ്ഡലം പ്രസിഡന്റ്മാരായ മന്ദിരം രവീന്ദ്രൻ,ശശി ശങ്കർ,വാസുദേവൻ നിരണം,സെക്രട്ടറിമാരായ അനീഷ് കുരമ്പാല,സനൂപ് വി ചന്ദ്രൻ,സിബി മന്ദിരം എന്നിവർ സംസാരിച്ചു.