പത്തനംതിട്ട : കൊവിഡ് പ്രതിരോധത്തിൽ മാതൃകാ പരമായ നടപടികളുമായി കോഴഞ്ചേരി എം.ജി എം മുത്തൂറ്റ് ആശുപത്രി. രോഗികളുടെ ശരീരോഷ്മാവ്, യാത്രാ വിവരങ്ങൾ എന്നിവ പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിംഗ് കേന്ദ്രത്തിലുടെ ആരോഗ്യ പ്രവർത്തകർ ശേഖരിക്കുകയും താപനിലയിൽ സംശയമുള്ള രോഗികളെ ഫിവർ ക്ലിനിക്കിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. ശസ്ത്രക്രിയയ്ക്കുള്ളവരെ കോവിഡ് 19 പരിശോധനയ്ക് വിധേയമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ചെറിയാൻ മാത്യു പറഞ്ഞു.സർക്കാർ നിഷ്‌കർച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളോടും കൂടി കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ഡയാലിസിസ്, ലാപ് റോസ്‌കോപിക് ശസ്ത്രക്രിയകൾ, ഗർഭിണികൾക്ക് വേണ്ട ചികിത്സകൾ, ഐസലേഷൻ മുറികൾ എന്നിവ പ്രവർത്തിക്കുന്നു. ഡോ. അരുൺ വി. ജോയ്, ഡോ.മാത്യു തര്യൻ, ഡോ.മാത്യു വർഗീസ്, ഡോ.അബു എബ്രഹാം കോശി എന്നിവർ നേതൃത്വം നൽകുന്നു