പന്തളം: ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുന്ന നല്ല ഒരുപറ്റം പ്രവർത്തകരുടെ കൂട്ടായ്മ സ്‌നേഹദീപം ഇക്കുറി ഓൺലൈൻ പഠന സൗകര്യമില്ല എന്നറിയിച്ച കുടുംബങ്ങളിലെ വിവരങ്ങൾ ശേഖരിച്ചു. അവ ഗ്രൂപ്പിൽ ചർച്ച ചെയ്ത് ശേഷം അർഹതപ്പെട്ടവരെ കണ്ടെത്തി ഒന്നാം ഘട്ടത്തിൽ എട്ട് ടി.വി വിതരണം ചെയ്തു.ചിറ്റയം ഗോപകുമാർ എം.എൽ.എ ഒന്നാം ഘട്ട വിതരണ ഉദ്ഘാടനം നിർവഹിച്ചു.രണ്ടാം ഘട്ടത്തിൽ അർഹതപ്പെട്ട അഞ്ച് പേരെ കണ്ടെത്തുകയും സ്‌കൂൾഅധികൃതരെ ഏല്പിക്കുകയും ചെയ്തു.ഗവ.യു.പി സ്‌കൂൾ,പൂഴിക്കാട്,എസ്. ആർ.വി.യു.പി സ്‌കൂൾ പെരുമ്പുളിക്കൽ എസ്.വി.എൽ.പി സ്‌കൂൾ പെരുമ്പുളിക്കൽ,ശങ്കര വിലാസം ഹൈസ്‌കൂൾ പൊങ്ങലടി,ഗവ ഹയർസെക്കൻഡറി സ്‌കൂൾ കക്കാഴംഎന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്തത്.രണ്ടാം ഘട്ട വിതരണം സ്റ്റേഹദീപം പന്തളം ഫെയ്‌സ്ബുക്ക് കൂട്ടായ്മ അഡ്മിൻ ജി. നരേന്ദ്രനാഥ് പൂഴിക്കാട് ഗവ.യുപി സ്‌കൂൾ ഹെഡ് മിസ്ട്രസ് ബി.വിജയലക്ഷ്മിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.പ്രമോദ് കുരമ്പാല,സോമൻ അമ്മൂസ്,ഷെറീഫ് പന്തളം,രാജേന്ദ്രൻ പുളിക്ക മോടി,കുട്ടൻ കൊടുമൺ,രമേശ് മോഹൻ,സന്തോഷ് പറന്തൽ ലാൽ.ബി.,പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി,പി.ടി.എ പ്രസിഡന്റ് രമേശ്‌നാരായണൻ ശ്രീനാഥ് എന്നിവർ സംസാരിച്ചു.