പന്തളം: പെട്രോളിന്റെയും ഡീസലിന്റ വില വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയം തിരുത്തണമെന്ന് ചിറ്റയം ഗോപകുമാർ എം എൽ എ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു .സി നേതൃത്വത്തിൽ നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പന്തളം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ ചിറ്റയം ഗോപകുമാർ എം. എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ ടി.യു.സിനേതാക്കളായ കെ.സരസൻ,എസ്‌.രാജേന്ദ്രൻ,എം.ജി.വിജയകുമാർ എന്നിവർ സംസാരിച്ചു.