മല്ലപ്പള്ളി : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി മഹാകവി വെണ്ണിക്കുളം സ്മാരക ലൈബ്രറിയിൽ ആരംഭിക്കുന്ന ഓൺലൈൻ പഠനകേന്ദ്രത്തിന്റേയും വായനാദിനാചരണം ഇന്ന് വൈകിട്ട് 4ന് ജില്ലാപഞ്ചായത്തംഗം എസ്.വി സുബിൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് അഡ്വ.ജിനോയ് ജോർജ്ജും, സെക്രട്ടറി തോമസ് മാത്യുവും അറിയിച്ചു.