പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയങ്ങൾക്കെതിരെ തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമായി ഐ.എൻ.ടി. യു. സി ജില്ലയിൽ 200 കേന്ദ്രങ്ങളിൽ 23ന് രാവിലെ 10ന് ധർണയും സമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അശാസ്ത്രീയ വൈദ്യുതി ബില്ലുകൾ പിൻവലിക്കുക, ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടി.വി, കമ്പ്യൂട്ടർ ഇവ സൗജന്യമായി നൽകി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുക, ക്ഷേമനിധിയിൽ അംഗങ്ങൾ അല്ലാത്ത ബസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ധനസഹായം നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ,സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ്‌കുമാർ മലയാലപ്പുഴ,സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.