hari
പെട്രോൾ വിലവർധനയ്ക്കെതിരെ െഎ.എൻ.ടി.യു.സി നടത്തിയ ധർണ ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്യുന്നു

അടൂർ: പെട്രോൾ വില വർദ്ധനയ്ക്കെതിരെ ഐ.എൻ.ടി.യു.സി അട‌ൂർ മണ്ഡലം കമ്മറ്റി ധർണ നടത്തി. സംസ്ഥാന സമിതിയംഗം ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബിനു എസ് ചക്കാലയിൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുകുഞ്ഞമ്മ ജോസഫ്, അജി രണ്ടാംകുറ്റി, വല്ലാറ്റൂർ വാസുദേവൻപിള്ള, വിജയൻനായർ, ബെന്നി, ദീപു, ബിജു, ശിവരാജൻ എന്നിവർ സംസാരിച്ചു.