പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 11 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.
ജൂൺ 11 ന് ഡൽഹിയിൽ നിന്നെത്തിയ സീതത്തോട് സ്വദേശിനിയായ എട്ടു വയസുകാരി, 11 ന് ഡൽഹിയിൽ നിന്നെത്തിയ സീതത്തോട് സ്വദേശിനിയായ 57 വയസുകാരി, ഏഴിന് സൗദിഅറേബ്യയിൽ നിന്നെത്തിയ മഠത്തുഭാഗം സ്വദേശിയായ 61 വയസുകാരൻ, ആറിന് ബഹ്‌റനിൽ നിന്നെത്തിയ ഇടയാറന്മുള സ്വദേശിയായ 42 വയസുകാരൻ, 13 ന് കുവൈറ്റിൽ നിന്നെ ത്തിയ കുറ്റൂർ സ്വദേശിയായ 68 വയസുകാരൻ, 11ന് കുവൈറ്റിൽ നിന്നെത്തിയ പളളിക്കൽ സ്വദേശിയായ 28 വയസുകാരൻ, 12ന് കുവൈറ്റിൽ നിന്നെത്തിയ റാന്നി സ്വദേശിയായ 43 വയസുകാരൻ, 10ന് റിയാദിൽ നിന്നെത്തിയ തോന്ന്യാമല സ്വദേശിയായ 32 വയസുകാരൻ, മൂന്നിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവല്ല സ്വദേശിയായ 56 വയസുകാരൻ, ഒന്നിന് ദുബായിയിൽ നിന്നെത്തിയ കൈപ്പട്ടൂർ സ്വദേശിനിയായ ഒരു വയസുകാരി, 13 ന് കുവൈറ്റിൽ നിന്നെത്തിയ ഈസ്റ്റ് ഓതറ സ്വദേശിയായ 52 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.