പത്തനംതിട്ട: വിദേശങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ പ്രവാസികളുടെ ദുരിതം വർദ്ധിപ്പിക്കുകയാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന കളക്‌ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, ബീനാ സോമൻ, രാജശേഖരൻ നായർ, അജിത് മണ്ണിൽ, രാജശേഖരൻ നായർ, ജോസ് കൊടുന്തറ, സാമുവൽ മൈലപ്ര, ജോർജ്ജുകുട്ടി മുണ്ടുകോട്ടയ്ക്കൽ, ഹനീഫ, വിത്സൺ വലിയകാല, ബിജു മലയിൽ എന്നിവർ പ്രസംഗിച്ചു.