തണ്ണിത്തോട്: ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത തണ്ണിത്തോട് കാവുങ്കൽ അനിൽ കുമാറിന്റെ മക്കളായ ശിവനന്ദു, ശിവാനി എന്നീ വിദ്യാർത്ഥികൾക്ക് സേവാഭാരതി പ്രവർത്തകർ ടെലിവിഷൻ നൽകി.
ആർ.എസ്.എസ് താലൂക്ക് കാര്യവാഹ് കെ.പി.അനിൽകുമാർ,സേവ പ്രമുഖ് സി.എസ്.സോമൻ, സേവാഭാരതി കോന്നി പഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശശിധരൻ, ജില്ലാ സമതി അംഗം സുഭാഷ്,ആർ.എസ്.എസ് മണ്ഡൽ ഭൗദിക് പ്രമുഖ് വിഘ്‌നേഷ് കൊട്ടക്കാട്ട്, എ.ബി.വി.പി നഗർ സെക്രട്ടറി അഭിജിത്ത് എന്നിവർ വിദ്യാർത്ഥികളുടെ ഭവനത്തിൽ എത്തിയാണ് ടെലിവിഷൻ നൽകിയത്.