പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ കുമ്പഴയിൽ നടത്തിയ അയ്യൻകാളി അനുസ്മരണം കെ.പി.സി.സി അഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ എല്ലാ വിഭാഗത്തിന്റെയും ഉന്നമനത്തിനു വേണ്ടി പോരാടിയ മഹത് വ്യക്തി ആയിരുന്നു അയ്യങ്കാളിയെന്ന് പിമോഹൻരാജ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സജി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്‌കുമാർ,സാമുവൽ കിഴക്കുപുറം,സുനിൽ എസ്.ലാൽ,അംബിക വേണു,അമീനൈദരാലി, ജി.ആർ.ബാലചന്ദ്രൻ,നിതീഷ് ബാലചന്ദ്രൻ, സിസിലി ജോർജ്,നജീം രാജൻ എന്നിവർ പ്രസംഗിച്ചു.