പത്തനംതിട്ട: വെട്ടൂരിൽ രണ്ട് കുട്ടികളെ തെരുവുനായ കടിച്ചു. മേലട്ടൂർ ബിജോയിയുടെ മകൾ യാദവി (11മാസം), സഹോദരന്റെ മകൾ അനാമിക (എട്ട്) എന്നിവർക്കാണ് കടിയേറ്റത്.വ്യാഴാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. യാദവിയെയുമെടുത്ത് അനാമിക മുറ്റത്തേക്കിറങ്ങിയപ്പോൾ റോഡിൽ നിന്ന് ഓടിയെത്തിയ പട്ടി കടിക്കുകയായിരുന്നു. യാദവിയുടെ തുടയ്ക്കും അനാമികയുടെ വലതുകൈയ്ക്കുമാണ് കടിയേറ്റത്. കുട്ടികളുടെ കരച്ചിൽ കേട്ട് ബിജോയ് ഓടിയെത്തിയപ്പോഴേക്കും നായ ഓടിപ്പോയിരുന്നു. കുട്ടികളെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെത്തിച്ച് വാക്സിനേഷൻ നൽകി.