tv
മുരുകൻകുന്ന് അംഗൻവാടിക്ക് സി.പി.എെ വാങ്ങിയ ടി.വി ജില്ലാ പഞ്ചായത്തംഗം ടി.മുരുകേശ് കൈമാറുന്നു

വടക്കടത്തുകാവ്: ഏറത്ത് പഞ്ചായത്ത് മുരുകൻകുന്ന് 105 അങ്കണവാടി കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമായി. സി.പി.ഐ ഏറത്ത് ലോക്കൽ കമ്മിറ്റി വാങ്ങി നൽകിയ ടി.വി ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ് അങ്കണവാടി ടീച്ചർ വിനീതക്ക് കൈമാറി. ലോക്കൽ സെക്രട്ടറി രാജേഷ് അമ്പാടി അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സെക്രട്ടറിയേറ്റ് അംഗം കവി രാജൻ,കിസാൻ അടൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് മണക്കാല,ലോക്കൽ കമ്മിറ്റി അംഗങ്ങളായ സദാശിവൻ,അനിൽ മണക്കാല,ഹരിനേന്ദ്രൻ,സൂര്യ,ലത ഉണ്ണി, അങ്കണവാടി വർക്കർ സുമിത എന്നിവർ പങ്കെടുത്തു.