തിരുവല്ല: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശോഭാ വിനു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.ജയകുമാർ,നേതാക്കളായ സൂസമ്മ പൗലോസ്,റീനി കോശി,ജോലി ഈപ്പൻ,ആനി തോമസ്, മിനിമോൾ ജോസ്,അരുന്ധതി അശോക്,സജി എം.മാത്യു,പി.തോമസ് വർഗീസ്,ശ്രീജിത്ത് മുത്തൂർ,ഏലിയാമ്മ തോമസ്,സുജാ മോഹൻ, ബിന്ദു കുഞ്ഞുമോൻ,ഉഷാ തോമസ്,റീന ശാമുവേൽ,സാറാമ്മ ഫ്രാൻസിസ്,ആനിമിന്, തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.