concrete
ഇടിഞ്ഞില്ലം പാലത്തിന്റെ കോൺക്രീറ്റിങ് മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കാവുംഭാഗം -ഇടിഞ്ഞില്ലം റോഡിലെ ഇടിഞ്ഞില്ലം പാലത്തിന്റെ കോൺക്രീറ്റിംഗ് പൂർത്തിയാക്കി.മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.അസി.എക്‌സിക്യുട്ടീവ് എൻജിനിയർ സി.ബി.സുഭാഷ്‌കുമാർ, അസി. എൻജിനിയർ ബിജുന എലിസബത്ത് മാമ്മൻ,കോൺട്രാക്ടർ ഷാജി പാലാത്ര എന്നിവർ പങ്കെടുത്തു. 31മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെ 7.5 മീറ്റർ റോഡിനായും ഇരുവശങ്ങളിലും 1.75 മീറ്റർ വീതം നടപ്പാതയും മാറ്റിവെച്ചിട്ടുണ്ട്. പാലത്തിലെ നടപ്പാതയുടെ അടിയിൽ പൈപ്പുകളും കേബിളുകളും ഇടുന്നതിനായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 10മീറ്റർ വീതമുള്ള മൂന്ന് സ്പാനുകളാണ് പാലത്തിനുള്ളത്. പാലത്തിനടിയിലൂടെ നാവിഗേഷൻ സാദ്ധ്യമാകുന്ന രീതിയിലാണ് പാലം ഡിസൈൻ ചെയ്തിരിക്കുന്നത്. മഴ തടസപ്പെടുത്താതിരിക്കാൻ പന്തൽകെട്ടി രാവിലെ ആരംഭിച്ച കോൺക്രീറ്റിംഗ് രാത്രി വൈകിയാണ് പൂർത്തിയാക്കിയത്.