ചെങ്ങന്നൂർ: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടത്തുന്ന പകൽകൊള്ളയ്ക്കതിരെയും, പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകൾക്കെതിരെയും ബി.ജെ.പി പ്രത്യക്ഷ സമരം വെള്ളാവൂർ ജംഗ്ഷനിൽ നടത്തി. ബി.ജെ.പി ജില്ലാ സെൽ കോർഡിനേറ്റർ ജി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം ജന.സെക്രട്ടറിമാരായ പ്രമോദ് കാരയ്ക്കാട്,രമേശ് പേരിശേരി,സംസ്ഥാന സമിതിയംഗം എം.എ ഹരികുമാർ,നിയോജക മണ്ഡലം ഭാരവാഹികളായ വി.ബിനുരാജ്,അനീഷ് മുളക്കുഴ,ലേഖ അജിത്ത്,കെ.സത്യപാലൻ,സതീഷ് കൃഷ്ണൻ,മനു കൃഷ്ണൻ, സ്മിത ജയൻ, മോഹൻകുമാർ,രോഹിത്ത് രാജ്,അജി.ആർ.നായർ,സുഷമ ശ്രീകുമാർ,അനിൽ ജോൺ,സന്തോഷ് കൊച്ചു കണ്ണാട്ട്, ശ്രീനാഥ് പ്രസന്നൻ എന്നിവർ സംസാരിച്ചു.