ചെങ്ങന്നൂർ: മുൻസിപ്പാലിറ്റിയിലെ പാണ്ഡവൻപാറ പ്രദേശത്ത് കുടിവെള്ള കണക്ഷൻ ലഭിക്കും. സജി ചെറിയാൻ എം.എൽ.എയുടെ നിദ്ദേശപ്രകാരം ഏകദേശം 56 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ ലഭിക്കുന്നത്. ഇത് രണ്ട് ഘട്ടങ്ങളിലായാണ് നൽകുന്നത്.ഒന്നാം ഘട്ടത്തിൽ വാർത്താ ബോർഡിന്റെ അടുത്തുനിന്നും പാണ്ഡവൻപാറ വരെയുള്ള റോഡിന് ഇരുവശത്തുമുള്ള 34 കുടുംബങ്ങൾക്കും,രണ്ടാം ഘട്ടമായി ഈ ലൈനിൽ നിന്നും സമീപ പ്രദേശത്തുള്ള 22 കുടുംബങ്ങൾക്കുമാണ് കുടിവെള്ള കണക്ഷൻ ലഭിക്കുന്നത്.