ചെങ്ങന്നൂർ: കൊവിഡ് 19 ദുരിതങ്ങളുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മറവിൽ കഴിഞ്ഞ 12 ദിവസമായി അമിതമായി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ടൗണിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ഉരുട്ടി പ്രതിഷേധ സമരം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ മുളവേലി അദ്ധ്യക്ഷത വഹിച്ചു. കെ.ദേവദാസ്, ശ്രീകുമാർ കോയിപ്രം,ശ്രീകുമാർ പുന്തല, വി.എൻ.രാധാകൃഷ്ണപണിക്കർ,അശോക് പടിപ്പുരയ്ക്കൽ,പി.സി.തങ്കപ്പൻ,സന്തോഷ് കാരയ്ക്കാട്,റജോ ജോൺ എന്നിവർ പ്രസംഗിച്ചു.