ചെങ്ങന്നൂർ : കൊവിഡ് 19 രോഗവ്യാപനത്തിന്റെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് നഗരസഭയിൽ സൗകര്യം ഏർപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.നഗരസഭാ ഓഫീസിന് മുകളിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഹാളിൽ ഇതിനായി ടെലിവിഷൻ സ്ഥാപിച്ചു. നഗരസഭാ പ്രദേശത്ത് 77 വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്തത്. ഇവർക്കായി ടെലിവിഷൻ, സ്മാർട്ട്‌ഫോൺ, ടാബ് എന്നിവ സ്‌പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ വിവരം അറിയിക്കണമെന്നും ചെയർമാൻ പറഞ്ഞു. ഫോൺ: 9446081817.