തെങ്ങമം: വായനാദിനത്തിൽ പി.എൻ.പണിക്കരുടെ സ്മരണയ്ക്കായി ഓർമ്മമരവുമായി ബ്രദേഴ്‌സ് ഗ്രന്ഥശാല.ഗ്രന്ഥശാല വളപ്പിലാണ് ബാലവേദി കൂട്ടുകാർ ഓർമ്മമരങ്ങൾ വെച്ചു പിടിപ്പിച്ചത്. കുട്ടികൾക്കായി വായനാദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്തംഗം വിമൽകൈതക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ജയകുമാർ.പി,വിമൽ കുമാർ,ഷാനു.ആർ. അമ്പാരി,ബിജു. ബി. കെ, ബിനു വെള്ളച്ചിറ, ബിജു. വി,വിശ്വമോഹനൻ, പ്രതീഷ്, ചിന്നുവിജയൻ, ധന്യ എന്നിവർ ആശംസകൾ അർപ്പിച്ചു.