ഓമല്ലൂർ : ആര്യ ഭാരതി ഹൈസ്‌ക്കൂളിലെ വായനദിനാഘോഷങ്ങൾ എം.ജി.യൂണിവേഴ്‌സിറ്റി മുൻ പരീക്ഷ കൺട്രോളർ ഡോ.തോമസ് ജോൺ മാമ്പറ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ലിജു ജോർജും, അജി എബ്രഹാം എന്നിവർ സംസാരിച്ചു. കുട്ടികൾ ഭവനങ്ങളിൽ നിന്ന് വായനദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ച് തയാറാക്കിയ സൃഷ്ടികൾ നവ മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു.