പത്തനംതിട്ട: ജില്ലയിലെ വിവിധ പ്രീമെട്രിക് സ്ഥാപനങ്ങളിൽ നഴ്‌സറി മുതൽ 10 വരെ ക്ലാസുകളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളായ ലംപ്‌സംഗ്രാന്റ്, ഒന്നാം ഘട്ട സ്റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നതിന് എല്ലാ സ്‌കൂൾ മേധാവികളും തങ്ങളുടെ സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ,പഠനം നടത്തുന്ന ക്ലാസ്,ജാതി,സ്ഥാപന മേധാവികളുടെ പാസ്ബുക്കിന്റെ പകർപ്പ്, ഫോൺ നമ്പർ, സ്‌കൂളിന്റെ ഇമെയിൽ വിലാസം എന്നിവ സഹിതം ഫോറം പൂരിപ്പിച്ച് 30നകം ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ എത്തിക്കണം. ഫോൺ: 04735 227703.