മല്ലപ്പള്ളി- പുതുക്കുളം ശ്രീശുഭാനന്ദാശ്രമത്തിൽ കവർച്ച. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുതുക്കുളം ജംഗ്ഷനിലുള്ള ആശ്രമത്തിന്റെ പ്രധാനവാതിൽ കുത്തിത്തുറന്ന് 13 നേർച്ചപ്പെട്ടികളിലെ പണവും കവാടത്തിലെ ഭണ്ഡാരത്തിലുണ്ടായിരുന്ന പണവും അപഹരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അറിയിച്ചതിനെ തുടർന്ന് കീഴ്വായ്പ്പൂര് ഇൻസ്‌പെക്ടർ സി.ടി. സഞ്ജയ്, സബ് ഇൻസ്‌പെക്ടർ പി.കെ. കവിരാജൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ആന്വേഷണം ആരംഭിച്ചു. ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു.