പത്തനംതിട്ട: ഓൺലൈൻ വിദ്യാഭ്യാസം എല്ലാ മീഡിയയിലും ഭാഷയിലും ലഭ്യമാക്കുക,പാഠപുസ്തകങ്ങൾ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് അനിൽ എം.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സദാശിവൻപിള്ള,സജി അലക്സ്,ബിനു കെ.സത്യപാലൻ,ബിജുകുമാർ,പ്രമോദ്, ജയശ്രീ, കെ.ജി.റജി,കെ.സുരേഷ് കുമാർ,പ്രേം, കിഷോർ,ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.