പത്തനംതിട്ട: നാഷണൽ ഇൻഷുറൻസ് ഏജന്റിനെ കൈയേറ്റം ചെയ്തതിലും ഏജന്റുമാരോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് എം.എ സത്താർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്.ശ്രീനിവാസൻ,സതീഷ് ബാബു, ബി.പ്രഭാകുമാരി, എം.എൽ. മഹേഷ്, റജി അലക്സാണ്ടർ,വി. വിവേക്, കെ.വൈ. ഫ്രാൻസിസ്,കെ.ആർ.പ്രേംകുമാർ, റോയി ടി. വർഗീസ്, ഡിക്സൺ പങ്കേത്ത് എന്നിവർ സംസാരിച്ചു.