20-dcc-chittar
വൈദ്യുതി ബിൽ കത്തിക്കൽ സമരത്തിന്റെ തണ്ണിത്തോട് ബ്ലോക്ക്തല ഉദ്ഘാടനം ചിറ്റാറിൽ ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് നിർവഹിക്കുന്നു

ചിറ്റാർ :വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തണ്ണിത്തോട് ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വൈദ്യുതി ബിൽ കത്തിക്കൽ പരിപാടി ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്തിന്റെ അദ്ധ്യക്ഷതയിൽ ചിറ്റാർ മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറയിൽ, കെ.പി.എസ് നായർ, സജി കുളത്തുങ്കൽ, എ.ബഷീർ, രവി കണ്ടത്തിൽ, ഷിനു മാത്യു, വിനോദ് എബ്രഹാം, ജോർജി ആറ്റുപുറത്ത്, അന്നമ്മ ജോർജ്, അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.