പത്തനംതിട്ട : ജില്ലാ ലൈബ്രറി കൗൺസിൽ വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വീണാജോർജ് എംഎൽഎ നിർവഹിച്ചു. ഡിജിറ്റൽ രൂപത്തിലേക്ക് ലൈബ്രറികൾ മാറുന്ന കാലത്ത് വായനക്കായി നൂതന മാർഗങ്ങളും സ്വീകരിക്കാവുന്നതാെണന്ന് വീണാജോർജ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി ജി ആനന്ദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള സ്വാഗതം പറഞ്ഞു. ഓൺലൈൻ വായനാ മൽസരത്തിലെ വിജയി സുരേഷ് ഐക്കരക്ക് സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ.ടി കെ ജി നായർ സമ്മാനം വിതരണം ചെയ്തു. എം എൻ സോമരാജൻ, കാശിനാഥൻ, രാജൻ വർഗീസ്, എം എസ് ജോൺ, സുരേഷ് ഐക്കര എന്നിവർ സംസാരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വീണാജോർജ് എംഎൽഎ നിർവഹിക്കുന്നു