അടൂർ: വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക, ബിപിഎൽ വിഭാഗത്തിന് മൂന്നുമാസത്തെ വൈദ്യുതി ബിൽ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ വൈദ്യുതി ബിൽ കത്തിച്ചും, മണ്ണെണ്ണ വിളക്ക് കത്തിച്ചും പ്രതിഷേധിച്ചു. ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു, മണ്ണടി പരമേശ്വരൻ, രാജേന്ദ്രൻ നായർ, മനു ചാല, ഹരികുമാർ, രാധാകൃഷ്ണൻ കാഞ്ഞിരവിളയിൽ, വീരമണി, ജോഗീന്ദർ, രമാ ജോഗീന്ദർ, ജോളി, പ്രസന്ന, തുടങ്ങിയവർ സംസാരിച്ചു.