ചെങ്ങന്നൂർ : അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന്റെ യൂണിറ്റ് ചെങ്ങന്നൂർ കിഴക്കേനട ശാസ്താംകുളങ്ങര അമ്പലത്തിന് സമീപം എടവൂപറമ്പിൽ ബിൽഡിംഗിൽ തുടങ്ങും. 22ന് ഉച്ചയ്ക്ക് 2 ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യും. മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, നഗരസഭാകൗൺസിലർ ഗീതാകുശൻ എന്നിവർ പങ്കെടുക്കും. മഹാത്മയിലെ അംഗങ്ങൾ നടത്തുന്ന കുമിൾ വിത്തുത്പാദനം, കുമിൾ കൃഷി, ഫാൻസി മെഴുകുതിരി നിർമ്മാണം എന്നിവയാണ് ഇവിടെ നടപ്പാക്കുന്നതെന്ന് സെക്രട്ടറി പ്രീഷിൽഡ ആന്റണി അറിയിച്ചു.