തിരുവല്ല : വീരമത്യുവരിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ സി സി യുടെ നേതൃത്വത്തിൽ രക്തദാനം നടത്തി. തിരുവല്ല ടി. എം.എം ആശുപത്രി, കോളേജിലെ കായിക വിഭാഗം, മെഡിക്കൽ ക്ലബ്, എന്നിവയുടെ സഹകരണത്തോടെയായിരുന്നു രക്തദാനം. 15 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ. സഞ്ജീവ് ബവേജ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ടി.എം എം ആശുപത്രി ഫിനാൻസ് മാനേജർ ജോർജ്ജ് പി.എൻ, ഡോ.ടാലോം, കായിക വകുപ്പ് മേധാവി ഡോ. നിജി മനോജ്, മെഡിക്കൽ ക്ലബ് കൺവീനർ ഡോ.റീനമോൾ ജി, എൻ സി സി ഓഫീസർ ലഫ്. റെയിസൻ സാം രാജു, സീനിയർ അണ്ടർർ ഓഫീസർ ഋഷി ഗോവിന്ദ്, നരേന്ദ്രൻ എസ്, ശബരിനാഥ് എസ്, ആര്യൻ കെ ജിത്ത് എന്നിവർ പ്രസംഗിച്ചു